NEWS
കുവൈത്തിലെ എണ്ണ ശുദ്ധീകരണശാല ആക്രമിച്ച് ഇറാൻ
03/04/2026 11:42 AM IST
nila

കുവൈത്ത് സിറ്റി: കുവൈത്തിലെ എണ്ണ ശുദ്ധീകരണശാല ആക്രമിച്ച് ഇറാൻ. മിന അൽ അഹമ്മദി എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെയാണ് ഇറാൻ ഡ്രോൺ ആക്രമണം നടത്തിയത്. ആക്രമണത്തിൽ എണ്ണ ശുദ്ധീകരണശാലയ്ക്ക് തീപിടുത്തമുണ്ടായി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതിനിടെ, അമേരിക്കയുടെ കരസേന മേധാവി റാൻഡി ജോർജിനെ പുറത്താക്കിയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സൈത്ത് ആണ് കരസേന മേധാവിയെ പുറത്താക്കിയത്. സൈനിക മേധാവി സ്ഥാനത്തുനിന്ന് ഉടൻ വിരമിക്കണമെന്ന് സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ ഹെഗ്സെത്ത് റാൻഡിയോട് ആവശ്യപ്പെട്ടു. യുദ്ധത്തിനിടെ അപൂർവമായാണ് ഇത്തരമൊരു നടപടി. റാൻഡി ജോർജിനെ പുറത്താക്കിയത് പെന്റഗണും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











